ADVERTISEMENT

കൊച്ചി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണു നിര്‍ദേശം. നോട്ടു നിരോധനകാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പാലാരിവട്ടം പാലം കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം കിട്ടിയതിനു പിന്നാലെയാണ് ഇഡിയുടെയും നടപടിയുണ്ടായത്. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നതായി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞ് ഹര്‍ജി പിന്‍വലിച്ചു.

എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്‍റെ നടപടിയെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടിയ ഇബ്രാഹിംകുഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കണ്ടതായി കോടതി ചൂണ്ടിക്കാട്ടി.

English Summary : ED notice against VK Ebrahimkunju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com