ADVERTISEMENT

പനജി∙ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ ട്വീറ്റ്. കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കുന്നതിൽ കേരളത്തിന്റെ കരുതലിനെ അദ്ദേഹം പ്രശംസിച്ചു. ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് കേരളം ഗോവയ്ക്ക് ഓക്സിജൻ എത്തിച്ചത്.

‘ഗോവയിലെ കോവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ നൽകി ഞങ്ങളെ സഹായിച്ചതിന് മന്ത്രി ശൈലജയ്ക്കു നന്ദി. കോവിഡിനെതിരായ പോരാട്ടത്തിൽ നിങ്ങൾ നൽകിയ സഹായത്തിന് ഗോവയിലെ ജനങ്ങൾ കടപ്പെട്ടിരിക്കുന്നു.’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികൾ കൂടിയതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും ഇത് ആവശ്യപ്പെട്ടിരുന്നു.

ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

English Summary: Goa health minister thanked K.K. Shailaja for supplying oxygen to goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com