ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ സഹായം അനുവദിക്കുമെന്ന് ഉറപ്പുനൽകി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയ്ക്ക് സഹായം നൽകുക എന്നത് യുഎസിനെ സംബന്ധച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവർ പറഞ്ഞു.

മഹാമാരിയുടെ ആരംഭത്തിൽ ഇന്ത്യ യുഎസിനെ സഹായിച്ചു. ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം വന്നപ്പോൾ സഹായിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധരാണ്. സുഹൃത്ത് എന്ന നിലയിലാണ് സഹായം ചെയ്യുന്നത്. ഒരുമിച്ച് പ്രവർത്തിച്ചാൽ നമുക്കിതിനെ മറികടക്കാനാകുമെന്നും അവർ പറഞ്ഞു.

കമല ഹാരിസന്റെ അമ്മയുടെ സ്വദേശം ഇന്ത്യയാണ്. അമ്മായി ചെന്നൈയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഇന്ത്യയുടെ കാര്യത്തിൽ താൽപര്യം കാണിക്കാത്തതിനെതിരെ കമലയ്ക്കെതിരെ വിമർശനമുയർന്നിരുന്നു.  തന്റെ അമ്മ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്നും കമല പറഞ്ഞു. ബന്ധുക്കൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് വ്യാപനവും മരണം ഹൃദയഭേദകമാണ്. സ്ഥിതഗതികൾ മോശമായി തുടങ്ങിയപ്പോൾ തന്നെ യുഎസ് ഭരണകൂടം നടപടികൾ സ്വീകരിച്ചു.

ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസട്രേറ്ററുകളും വിതരണം ചെയ്തു. കൂടുതൽ ഉടൻ തന്നെ ലഭ്യമാക്കും. റെംഡെസിവിർ മരുന്നും എൻ 95 മാസ്കുകളും എത്തിച്ചു നൽകി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നൽകും. കോവിഡ് വാക്സീനുകൾക്ക് ബൗദ്ധികാവകാശം നൽകുന്നതിനെതിരായ ഇന്ത്യയുടെ നിലപാടിനെ യുഎസ് പിന്തണയ്ക്കുമെന്നും അവർ പറഞ്ഞു. 

English Summary: Pledging more aid: Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com