ADVERTISEMENT

മുംബൈ∙ ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ചെറിയതോതില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീ കെടുത്തിയെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്താണ് കപ്പല്‍ ഇപ്പോഴുള്ളത്. 

കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്തുനിന്നാണ് ജീവനക്കാര്‍ പുക കണ്ടത്. ഉടന്‍തന്നെ തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വലിയ തോതില്‍ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. 2013ല്‍ റഷ്യയില്‍നിന്നു വാങ്ങിയ യുദ്ധക്കപ്പലിന് വിക്രമാദിത്യ എന്നു നാമകരണം ചെയ്യുകയായിരുന്നു. 284 മീറ്റര്‍ നീളമുള്ള കപ്പലിന് മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. 22 ഡെക്കുകളുള്ള കപ്പലില്‍ 1,600 ജീവനക്കാരാനുള്ളത്.

English Summary: Fire On Board Aircraft Carrier INS Vikramaditya, All Personnel Safe: Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com