ADVERTISEMENT

കൊച്ചി∙ പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷു‌ഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ മറ്റൊരു പ്രതിയായ താഹാ ഫസല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ എന്‍ഐഎ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. 

രണ്ടു ഹര്‍ജികളിലും അടുത്തമാസം 24ന് ഒരുമിച്ച് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു താഹാ ഫസലിനെയും അലന്‍ ഷുഐബിനെയും കേരളാ പൊലീസ് യുഎപിഎ ചമുത്തി അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും വിചാരണ കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി താഹാ ഫസലിന്‍റെ ജാമ്യം റദ്ദാക്കുകയായിരുന്നു.

English Summary: Pantheerankavu UAPA case: NIA seeking cancellation of Alan Shuhaib's bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com