ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ യൂണിയനുകൾക്കും ഒരുവിഭാഗം ജീവനക്കാർക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകൾ തുറന്നുപറഞ്ഞും സിഎംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയിലെ പിടിപ്പുകെട്ട ഉന്നത നേതൃത്വം മാറിയേ പറ്റൂ. ഒന്നുകിൽ നന്നാക്കും, അല്ലെങ്കിൽ ഞാൻ പുറത്തുപോകും – ബിജു പ്രഭാകർ പറഞ്ഞു. 

പരസ്യപ്രസ്താവനയ്ക്കെതിരെ സിഐടിയു ഉൾപ്പെടെ യൂണിയനുകൾ രംഗത്തുവന്നതോടെ കെഎസ്ആർടിസിയിൽ പുതിയ പോർമുഖം തുറന്നു. കോർപറേഷൻ ആസ്ഥാനം ഐഎൻടിയുസി യൂണിയൻ ഉപരോധിച്ചു. ആരംഭിക്കാനിരിക്കുന്ന കെഎസ്ആർടിസി– സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് സിഎംഡി പരസ്യമായി തിരിച്ചടിച്ചത്. 

ഇന്നലെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ, വരുമാനക്കണക്കിൽ 100 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് ബിജു പ്രഭാകർ ഉന്നയിച്ചത്. വൈകുന്നേരത്തോടെ ശ്രീകുമാറിനെ എറണാകുളം സെൻട്രൽ സോൺ അഡ്മിനിസ്ട്രേഷൻ ഓഫിസറായി സ്ഥലം മാറ്റി. ശ്രീകുമാർ 100 കോടി രൂപ വെട്ടിച്ചുവെന്നു താൻ പറഞ്ഞിട്ടില്ലെന്നു ബിജു പ്രഭാകർ വൈകുന്നേരം വ്യക്തത വരുത്തി. കണക്കിൽ പൊരുത്തക്കേടുള്ളതിനാൽ വിശദീകരണം തേടിയിട്ടുണ്ടെന്നും പറഞ്ഞു. 

പോക്സോ കേസ് പ്രതിയായ ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെതിരെ ശിക്ഷാ നടപടിയുണ്ടാകും. സ്വിഫ്റ്റ് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും; എതിർക്കുന്നവർ സ്ഥാപനത്തിൽ ഉണ്ടാവില്ലെന്നും ബിജു തുറന്നടിച്ചു. സ്വിഫ്റ്റ് നടപ്പാക്കിയ ശേഷമേ ഒരു പൈസയെങ്കിലും തരൂ എന്ന് ധനവകുപ്പ് അറിയിച്ചുകഴിഞ്ഞു.

English Summary: KSRTC MD Biju Prabhakar against employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com