ADVERTISEMENT

കോഴിക്കോട് ∙ മീഞ്ചന്ത ആർട്സ് കോളജിലെ യൂണിയനിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും. ഇരുവരുടെയും നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചു ഒരേ ജില്ലയിൽ നിന്നാകുമെന്നാണ് സൂചനകൾ.

മീഞ്ചന്ത കോളജിൽ 2011–14 ൽ ഡിഗ്രിക്കു പഠിച്ചവരാണ് ഇരുവരും. അവസാന വർഷത്തെ കോളജ് യൂണിയനിൽ സച്ചിൻദേവ് ചെയർമാനും അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. അഭിജിത് പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായി.

സാധ്യതകൾ ഇങ്ങനെ:

∙ അഭിജിത്:

കോഴിക്കോട് നോർത്ത് – സിപിഎമ്മിലെ എ.പ്രദീപ്കുമാർ തുടർച്ചയായി 3 വട്ടം ജയിച്ച

മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് അഭിജിത്തിലൂടെ ശ്രമിച്ചേക്കും.

അല്ലെങ്കിൽ പേരാമ്പ്ര – കഴിഞ്ഞ വട്ടം കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലം കോൺഗ്രസ് ഏറ്റെടുത്താൽ. 

∙ സച്ചിൻ ദേവ്:

ബാലുശ്ശേരി – 2 ടേം പൂർത്തിയാക്കിയ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി ഇക്കുറി മത്സരിച്ചേക്കില്ല. (സംവരണമണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും തമ്മിൽ വച്ചുമാറാമെന്ന സിപിഎം നിർദേശം സിപിഐ അംഗീകരിച്ചിട്ടില്ല.)

Content Highlights: KSU, SFI leaders to contest in assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com