ADVERTISEMENT

തിരുവനന്തപുരം ∙ എൻസിപിയിലെ ‘ഇടത് വിഭാഗത്തിന്റെ’ യോഗം പരസ്യമായി വിളിച്ചു ചേർത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ.  ഔദ്യോഗിക വസതിയിലാണ് ഒപ്പം നിൽക്കുന്നവരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തത്. ഏതു സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കാൻ യോഗം തീരുമാനിച്ചു. 

പാലാ സീറ്റിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം സിപിഎം പ്രഖ്യാപിക്കാതിരിക്കെ, അതു കിട്ടില്ലെന്നു പറഞ്ഞു മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. സംസ്ഥാനത്ത് തുടർഭരണ സാഹചര്യം നിലനി‍ൽക്കുമ്പോൾ യുഡിഎഫിലേക്കു പോകുന്നത് മണ്ടത്തരമാണെന്നും യോഗം വിലയിരുത്തി. പാലാ അടക്കം 4 സീറ്റുകൾ വേണം എന്നതിൽ ഉറച്ചു നിൽക്കാനും തീരുമാനിച്ചു. 23ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ വരുമ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തും. 

Content Highlights: NCP left faction meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com