ADVERTISEMENT

തിരുവനന്തപുരം ∙ സോളർ പീഡനക്കേസ് സിബിഐ അന്വേഷണത്തിനു വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനു 2 ദിവസം മുൻപ് 20 ന് മന്ത്രിസഭ ചേർന്നെങ്കിലും ഈ വിഷയം വന്നില്ല. 

തീരുമാനം എത്രമാത്രം ഫലപ്രദമാകുമെന്നു ഘടകകക്ഷി മന്ത്രിമാരിൽ ചിലർക്കെങ്കിലും സംശയമുണ്ട്. തിരിച്ചടിക്കുമെന്നു കരുതുന്നവരുമുണ്ട്. സോളർ തട്ടിപ്പു കേസിലെ പ്രതിയായ വനിതയിൽ നിന്നു ലഭിച്ച പരാതി അന്വേഷിക്കാനുള്ള അനുമതിയാണു സർക്കാർ സിബിഐക്കു നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന് അയച്ചു കൊടുക്കും. അവർ അതു സിബിഐക്കു വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്. അവർ ഏറ്റെടുത്താൽ പുതിയതായി എഫ്ഐആർ റജിസ്റ്റർ ചെയ്യും. 

ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെയും കെ.ടി. ജയകൃഷ്ണൻ വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ഇപ്പോഴത്തെ സർക്കാർ ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടെങ്കിലും അവർ സ്വീകരിച്ചില്ല. സോളർ കേസ് അന്വേഷണം ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ സിബിഐ അക്കാര്യം കേന്ദ്ര പഴ്സനേൽ മന്ത്രാലയം വഴി സംസ്ഥാന സർക്കാരിനെ അറിയിക്കും. 

English Summary: Solar case handed over to cbi without informing ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com