ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഡൽഹിയും നിർബന്ധമാക്കുന്നു. കോവിഡ് ബാധ കൂടുതലുള്ള മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചണ്ഡിഗഡിൽ നിന്നും എത്തുന്നവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. 

തിങ്കളാഴ്ച ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ഇക്കാര്യം ചർച്ചചെയ്തു. അന്തിമ ഉത്തരവ് ഉടനുണ്ടാവും. ഉത്തരവ് ആദ്യഘട്ടത്തിൽ ശനിയാഴ്ച മുതൽ മാർച്ച് 15 വരെ ഇതു നടപ്പാക്കും. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള സർട്ടിഫിക്കറ്റ് വേണം ഹാജരാക്കാൻ. വിമാനത്താവളത്തിലും വിവിധ റെയിൽവേ  സ്റ്റേഷനുകളിലും ഇതിനു പരിശോധനാ  കൗണ്ടറും ക്രമീകരിക്കും. 

രാജ്യത്തെ 10 സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ നിലവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. 

∙ മഹാരാഷ്ട്ര– കേരളം, ഗുജറാത്ത്, ഡൽഹി, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

∙ കർണാടക– കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

∙ ഉത്തരാഖണ്ഡ്– കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്ക് പരിശോധന നിർബന്ധം. 

∙ ഒഡീഷ– 55 വയസ്സിനു മുകളിലുള്ള യാത്രക്കാരെല്ലാം ആന്റിജൻ ടെസ്റ്റിനു വിധേയരാവണം. 

∙ അസം– നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്കു സ്റ്റേഷനുകളിൽ പരിശോധന

∙ മേഘാലയ– എല്ലാ യാത്രക്കാർക്കും സർട്ടിഫിക്കറ്റ് നിർബന്ധം

∙ മിസോറം– സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

∙ ത്രിപുര– സ്റ്റേഷനുകളിൽ യാത്രക്കാർക്കു സൗജന്യ കോവിഡ് പരിശോധന

∙ ജമ്മു–ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കു ശ്രീനഗർ വിമാനത്താവളത്തിൽ നിന്നു പുറത്തുപോകാനാവില്ല. 

∙ ലഡാക്ക്– കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

4106 പേർക്ക് കോവിഡ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 4106 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്കത്തിലൂടെ 3714 പേർക്ക് വൈറസ് ബാധിച്ചു. 262 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. യുകെയിൽ നിന്നു വന്ന 3 പേർ ഉൾപ്പെടെ സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 110 പേരും 23 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. പരിശോധിച്ചത് 70,568 സാംപിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82%. ഇന്നലെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4136 ആയി. 

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട–512, കോഴിക്കോട്–483, എറണാകുളം–473, കൊല്ലം–447, കോട്ടയം–354, തൃശൂർ–341, മലപ്പുറം–329, തിരുവനന്തപുരം–263, ആലപ്പുഴ–246, കണ്ണൂർ–199, കാസർകോട്–126, വയനാട്–121, പാലക്കാട്–109, ഇടുക്കി–103.

English Summary: Covid negative certificate must for people from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com