ADVERTISEMENT

തിരുവനന്തപുരം∙ രണ്ടു ടേം തുടർച്ചയായി ജയിച്ചവരെ ഒഴിവാക്കി നിർത്തി സിപിഎം ജില്ലാ തലത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചു.

ടേം നിബന്ധന കർശനമായി നടപ്പാക്കിയാൽ മന്ത്രിമാരടക്കം 26 എംഎൽഎമാർ ഇത്തവണ മാറി നിൽക്കേണ്ടി വരും. ഇതിൽ വിജയസാധ്യത, ഭരണ രംഗത്തു വേണ്ട അനുഭവസമ്പത്ത് എന്നിവ കണക്കിലെടുത്ത് ഏതാനും പേർക്ക് ഇളവു നൽകി വീണ്ടും മത്സരിപ്പിക്കുമെന്നാണു സൂചനകൾ.

ഇളവു തീരുമാനിക്കുന്നത് സംസ്ഥാന കമ്മിറ്റിയാണ്. എന്നാൽ തുടർച്ചയായി മത്സരിക്കുന്നവരെ ഒഴിവാക്കാൻ സിപിഐ ഇതിനകം തീരുമാനിച്ച സാഹചര്യത്തിൽ ഇളവുകൾ കഴിയുന്നതും പരിമിതപ്പെടുത്തി പുതുമുഖങ്ങൾക്കു വഴിയൊരുക്കണമെന്ന ചിന്തയാണ് സിപിഎമ്മിലും ശക്തം.

കണ്ണൂരിൽ ചിലരെ ഒന്നിലേറെ സുരക്ഷിത മണ്ഡലങ്ങളിൽ നിലവിൽ പരിഗണിക്കുന്നുണ്ട്. അതിനാൽ സാധ്യതകൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ ഇടയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ വീണ്ടും പരീക്ഷിക്കേണ്ട എന്നാണ് പൊതു തീരുമാനമെങ്കിലും ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ചിലരുടെ പേരുകൾ ചർച്ചകളിലുണ്ട്.

പാർട്ടി നിബന്ധന പ്രകാരം മാറി നിൽക്കാൻ ഇടയുള്ളവർ:

∙ ബി.സത്യൻ ∙ ജെ.മേഴ്സിക്കുട്ടിയമ്മ ∙ അയിഷ പോറ്റി ∙ രാജു ഏബ്രഹാം ∙ ആർ. രാജേഷ് ∙തോമസ് ഐസക് ∙ ജി.സുധാകരൻ ∙ കെ.സുരേഷ് കുറുപ്പ് ∙ എ.എസ്.രാജേന്ദ്രൻ ∙ എസ്.ശർമ ∙ എ.സി. മൊയ്തീൻ ∙ സി.രവീന്ദ്രനാഥ് ∙ ബി.ഡി. ദേവസ്സി ∙ കെ.വി.അബ്ദുൽ ഖാദർ ∙ വി.എസ് അച്യുതാനന്ദൻ ∙ എ.കെ.ബാലൻ ∙ എ.പ്രദീപ്കുമാർ ∙ കെ.ദാസൻ ∙ പുരുഷൻ കടലുണ്ടി ∙ കെടി.ജലീൽ ∙ പി.ശ്രീരാമകൃഷ്ണൻ ∙ ഇ.പി.ജയരാജൻ ∙ ടി.വി.രാജേഷ് ∙ ജയിംസ് മാത്യു ∙ സി. കൃഷ്ണൻ ∙ കെ.കുഞ്ഞിരാമൻ

പകരം പരിഗണിക്കപ്പെടുന്നവർ:

∙ ആറ്റിങ്ങൽ: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ്, ആറ്റിങ്ങൽ നഗരസഭാംഗം ആർ. രാജു. വനിതയും പരിഗണനയിൽ

∙ കുണ്ടറ: ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാർ

∙ കൊട്ടാരക്കര: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹൻ

∙ ഏറ്റുമാനൂർ: ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാർ, ജില്ലാകമ്മിറ്റി അംഗം കെ.അനിൽകുമാർ, ഡിവൈഎഫ്ഐ നേതാവ് മഹേഷ് ചന്ദ്രൻ

∙ ദേവികുളം: സിപിഎം ജില്ലാകമ്മിറ്റി അംഗം ആർ. ഈശ്വരൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം എ. രാജ

∙ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.മാത്യു

∙ അമ്പലപ്പുഴ: വൈപ്പിനിൽ എസ്. ശർമ മാറാൻ ഇടയുള്ളത് കണക്കിലെടുത്ത് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച്.സലാം.

∙ മാവേലിക്കര: ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവൻ, ഡിവൈഎഫ്ഐ നേതാവ് എം.എസ്.അരുൺകുമാർ

∙ വൈപ്പിൻ: ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി

∙ തരൂർ: പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി വി.പൊന്നുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ശാന്തകുമാരി

∙ മലമ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ്, ജില്ലാകമ്മിറ്റി അംഗം പി.എ.ഗോകുൽദാസ്.

∙ ഗുരുവായൂർ: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ

∙ പുതുക്കാട്: ജില്ലാ കമ്മിറ്റി അംഗം സി.പി.രാമചന്ദ്രൻ

∙ പൊന്നാനി: സിപിഎം ജില്ലാകമ്മിറ്റി അംഗം ടി.എം സിദ്ദിഖ്

∙ ബാലുശേരി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.രമേശ് ബാബു

∙ കല്യാശേരി: കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്

∙ തളിപ്പറമ്പ്: കോർപറേഷൻ അംഗം എൻ.സുകന്യ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം വി.ശിവദാസൻ‍

∙ പയ്യന്നൂർ: കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ മധുസൂദനൻ

∙ മട്ടന്നൂർ: പി.ജയരാജൻ, വി.ശിവദാസൻ

∙ ഉദുമ: സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ

(കുന്നംകുളം, ചാലക്കുടി, റാന്നി, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി എന്നിവിടങ്ങളിൽ മറ്റു പേരുകളിലേക്കു ചർച്ചകൾ വന്നിട്ടില്ല)

English Summary: CPM district level candidate discussion started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com