ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റു നൽകണമെന്ന ആവശ്യവുമായി ജനതാദൾ(എസ്) നേതാക്കൾ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. മന്ത്രി കെ.കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് എന്നിവരാണ് ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ എകെജി സെന്ററിൽ കണ്ടത്. വിട്ടുവീഴ്ച ചെയ്യണമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

ലയനം അടിച്ചേൽപ്പിക്കാൻ കഴിയില്ല: മാത്യു ടി തോമസ്

ജനതാദൾ (എസ്)– എൽജെഡി ലയനം അടി‍ച്ചേൽപ്പിക്കാൻ കഴിയില്ലെന്നു ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ്. ചർച്ചകൾക്കു തുടക്കമിട്ടത് എൽജെ‍ഡിയാണ്. വീരേന്ദ്ര കുമാറും ശ്രേയാം‍സ്കുമാറും പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ദേവെഗൗഡയെ കണ്ടിരുന്നു. ഒറ്റ പാർട്ടിയായി പോകണം എന്നു തന്നെയാണ് ആഗ്രഹം.–മാത്യു ടി.തോമസ് പറഞ്ഞു.

Content Highlights: Kerala election: Janata Dal S seat sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com