ADVERTISEMENT

കൊച്ചി ∙ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട്. സ്വർണക്കടത്തും ഡോളർ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ കമ്മിഷണർമാർ നേരിട്ട് ഇടപെടുകയോ കോടതിയിൽ റിപ്പോർട്ട് നൽകുകയോ ചെയ്യുന്ന പതിവില്ല. അന്വേഷണ ഉദ്യോഗസ്ഥരാണു സത്യവാങ്മൂലവും റിപ്പോർട്ടുകളും നൽകുക. ഉന്നതരുടെ നിയമവിരുദ്ധ ഇടപാടുകളെ പറ്റി കമ്മിഷണർ തന്നെ ഹൈക്കോടതിക്കു സത്യവാങ്മൂലം നൽകിയതു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകാൻ കൂടിയാണ്. 

ഉന്നത നേതാക്കൾക്കെതിരെ ഇത്രയും ഗൗരവമേറിയ സത്യവാങ്മൂലം നൽകുന്ന ഉദ്യോഗസ്ഥർക്കു നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളും കമ്മിഷണർ പരിഗണിച്ചതായാണു വിവരം.

Content Highlights: Kerala Dollar and Gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com