ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യയിലെ യുദ്ധഭൂമിയിൽ അകപ്പെട്ട മലയാളികളുടെ മടക്കയാത്ര ഉടനെന്ന് വിദേശകാര്യമന്ത്രാലയം. നടപടികൾ പുരോഗമിക്കുകയാണെന്നും യുദ്ധ ഭൂമിയിൽ അകപ്പെട്ടവരുടെ മോചനത്തിനു റഷ്യയുടെ മേൽ ഇന്ത്യ കടുത്ത സമ്മർദം ചെലുത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 

ഏജന്റിന്റെ ചതിയിൽപെട്ട് റഷ്യ–യുക്രെയ്ൻ യുദ്ധമുഖത്ത് അകപ്പെട്ടു പരുക്കേറ്റ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തിച്ചിരുന്നു. 

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളൊന്നും കൈവശം ഇല്ലാത്തതിനാൽ താൽകാലിക യാത്രാരേഖകൾ തയാറാക്കി നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമമാണ് എംബസി അധികൃതർ നടത്തുന്നത്.

English Summary:

Return journey of Malayalees on war front in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com