ADVERTISEMENT

തിരുവനന്തപുരം ∙ മസാല ബോണ്ടിന്റെ പേരിൽ വിവാദം തുടരുന്നതിനിടെ, ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചു. ബുധനാഴ്ചയാണു കാലാവധി പൂർത്തിയായതിനെ തുടർന്നു തുക തിരിച്ചടച്ചത്. 

മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് പുരോഗമിക്കുന്നതിനിടെയാണ് തുക മുഴുവനായി തിരിച്ചടച്ചത്. 

കേസിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ ഐസക്കിന് ഏഴാം തവണയും ഇഡി സമൻസ് അയച്ചിട്ടുണ്ട്. 2019 മേയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചത്. വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്ന് അറിയപ്പെടുന്നത്. അതിനിടെ, 9.10% പലിശയ്ക്ക് ബോണ്ടിറക്കി 620 കോടി രൂപ സമാഹരിക്കാൻ കിഫ്ബി നടപടി ആരംഭിച്ചിട്ടുണ്ട്.

English Summary:

KIIFB repaid entire Masala bond amount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com