ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വലിയ തോതിൽ ഇടപെടുകയാണെന്നും ഒരു മുഖ്യമന്ത്രിയെ അവർ ജയിലിലാക്കിയെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം മകൾ വീണാ വിജയനെതിരായ ഇ.ഡി അന്വേഷണം പരാമർശിച്ചില്ല. പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞങ്ങളുടെ മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതോടെ ആശങ്കയിലായ മുസ്‌ലിം ജനവിഭാഗങ്ങൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നത് ഇടതു പാർട്ടികളാണ്. പൗരത്വ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നിട്ടും നിലപാട് പറയാൻ കോൺഗ്രസ്  മടിക്കുകയാണ്. മുഖ്യമന്ത്രി പറ‍ഞ്ഞു. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ ഭേദഗതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടമാണ് ആവശ്യമെന്നു പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി അഭിപ്രായപ്പെട്ടു.

സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി സി.ജയൻ ബാബു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തോന്നയ്ക്കൽ കെ.എച്ച്.മുഹമ്മദ് മൗലവി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മേയർ ആര്യ രാജേന്ദ്രൻ, ലോക്സഭാ സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, വി.ജോയ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Pinarayi Vijayan says Enforcement Directorate big interference against the opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com