ADVERTISEMENT

ആലപ്പുഴ / തിരുവനന്തപുരം ∙ ഹരിപ്പാട് ചെറുതനയ്ക്കു പിന്നാലെ എടത്വയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ ഇന്നു കൊന്നു മറവു ചെയ്യും. മൂന്നു കർഷകരുടേതായി 3,409 താറാവുകളാണ് ഇതുവരെ ചത്തത്. പക്ഷിപ്പനി ബാധിത പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ ആകെ 21,529 പക്ഷികളെയാണു കൊന്നു മറവു ചെയ്യുന്നത്.

ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി, കാട എന്നിവയുടെ മുട്ട, ഇറച്ചി വിപണനം 25 വരെ നിരോധിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലാണു നിരോധനം. ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുപക്ഷികളുടെയും ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെയും ഉപയോഗവും വിപണനവും കടത്തലും 25 വരെ കലക്ടർ നിരോധിച്ചു.

English Summary:

Birds affected bird flu will be killed and buried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com