ADVERTISEMENT

തിരുവനന്തപുരം∙ വേനൽ‍മഴ ലഭിച്ചെങ്കിലും ചൂട് കുറയാത്തതിനാൽ വൈദ്യുതി ഉപയോഗത്തിലുള്ള വർധന തുടരുന്നു. കഴിഞ്ഞ ദിവസം പീക് ലോഡ് സമയത്തെ ആവശ്യം 5529 മെഗാവാട്ട് എന്ന റെക്കോർ‍ഡ് നിലയിൽ എത്തിയിരുന്നു. രാത്രി 10.47ന് ആണ് ഇത് 5529 മെഗാവാട്ട് ആയത്. ബുധനാഴ്ചത്തെ ഉപയോഗം 10.87141 കോടി യൂണിറ്റായിരുന്നു. ഇതിൽ 8.71868 കോടി യൂണിറ്റും പുറത്തു നിന്നു വാങ്ങിയതാണ്. ഡാമുകളിൽ 39% വെള്ളമേയുള്ളൂ. ഉപയോക്താക്കളുടെ സഹകരണം കൊണ്ടാണ് പ്രതിസന്ധി ഒഴിവാക്കാൻ സാധിച്ചത് എന്നും പീക് ലോഡ് സമയത്തെ ഉപയോഗത്തിൽ ഇനിയും കുറവ് വരുത്തണമെന്നും വൈദ്യുതി ബോർഡ് അഭ്യർഥിച്ചു. കരുതലോടെ ഉപയോഗിച്ചാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഫ്യൂസ് ഉരുകൽ‍ നിലയ്ക്കും. വൈദ്യുതി തടസ്സം ഒഴിവാകും.

വാട്ടർ ടാങ്കിൽ‍ ജലം കുറയുമ്പോൾ‍ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകൾ പീക് ലോഡ് സമയത്ത് ഓഫ് ചെയ്യണം. പീക്ക് അവറിനു മുൻപു ടാങ്ക് നിറയ്ക്കണം.ഒരു കിലോവാട്ട് പമ്പിന്റെ വൈദ്യുതി കൊണ്ട് വീട്ടിലെ എസി ഒഴികെയുള്ള മുഴുവൻ‍ ഉപകരണങ്ങളും പ്രവർ‍ത്തിപ്പിക്കാം. ഈ സമയത്ത് പമ്പ് പ്രവർ‍ത്തിപ്പിച്ചാൽ‍ വോൾ‍ട്ടേജ് വ്യതിയാനം മൂലം മോട്ടർ‍ ചൂടാവുകയും പമ്പിനു കേടുണ്ടാകുകയും ചെയ്യും. കാലപ്പഴക്കം ചെന്ന പമ്പുകൾ‍ മാറ്റി സ്റ്റാർ‍ റേറ്റിങ് ഉള്ളവ സ്ഥാപിച്ചാൽ 10 മുതൽ 20% വരെ വൈദ്യുതി ലാഭിക്കാം. 

English Summary:

Summer Heat Electricity Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com