ADVERTISEMENT

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭാ മുൻ വൈദിക ട്രസ്റ്റിയും വൈദിക സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനു റീശ് കോറെപ്പിസ്കോപ്പ സ്ഥാനം നൽകും. 30നു പാമ്പാക്കുട സെന്റ് ജോൺസ് വലിയപള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്ഥാനാരോഹണം നടത്തും. ഇതിനൊപ്പം മലങ്കര മൽപാൻ സ്ഥാനവും നൽകും.

‘റീശ്’ എന്ന സുറിയാനി വാക്കിന്റെ അർഥം തലവൻ എന്നാണ്. സഭയിൽ ആദ്യമായാണ് ഈ സ്ഥാനം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. 

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സഭാ വക്താവുമാണ് ഫാ.ഡോ.ജോൺസ് ഏബ്രഹാം. മലങ്കര സഭയുടെ ആരാധനാക്രമം സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു തർജമ ചെയ്യുന്നതിനു നേതൃത്വം നൽകിയ പാമ്പാക്കുട മൽപാന്മാരുടെ പിൻഗാമിയാണ്. പഴയ സെമിനാരി അധ്യാപകനായിരുന്ന മലങ്കര മൽപാൻ ഞാറത്താങ്കൽ കോരുത് കശീശയുടെ മകൾ നിസി ജോൺ ആണു ഭാര്യ. മക്കൾ: ഫാ. പോൾ ജോൺ, സാമുവൽ ജോൺ. മരുമക്കൾ: നികിത പോൾ , നവോമി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com