ADVERTISEMENT

കെ.കെ. ശൈലജയ്ക്കെതിരെ സൈബർ ആക്രമണമെന്ന പരാതിയിൽ വേഗത്തിൽ അന്വേഷണവും അറസ്റ്റും നടന്നു. അതേസമയം മുൻപ് ഉയർന്നവയുടെ ഇപ്പോഴത്തെ സ്ഥിതി

ഉമാ തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് 2022

യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെതിരെ നടത്തിയ സൈബർ ആക്രമണത്തിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മരവിച്ചു. ഉമാ തോമസിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെതിരെ ജെബി മേത്തർ എംപി സമർപ്പിച്ച പരാതിയിൽ പൊലീസ് ഉമാ തോമസിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് അന്വേഷണമുണ്ടായില്ല. ഇതേ സംഭവത്തിൽ ഉമാ തോമസ് സമർപ്പിച്ച 2 പരാതിയിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടിയുണ്ടായില്ല.

കെ.കെ. രമ നിയമസഭാ തിരഞ്ഞെടുപ്പ് 2021

∙ കെ.കെ.രമ വടകരയിൽ മത്സരിച്ചപ്പോൾ നടന്ന സൈബർ അക്രമത്തിനെതിരെ ഒട്ടേറെ പരാതികൾ  നൽകിയെങ്കിലും ഒന്നിൽ പോലും അറസ്റ്റ് ഉണ്ടായില്ല. സമൂഹമാധ്യമത്തിൽ ഓണാശംസ പോസ്റ്റ് ഇട്ടാൽപോലും അതിനടിയിൽ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ഒരു കേസ് കോടതി വരെ എത്തി. എൽഡിഎഫ് നേതാക്കൾ ഉൾപ്പെട്ട വിഡിയോ കൈമാറാൻ ബന്ധപ്പെട്ട ചാനൽ തയാറായില്ല. കേസ് അവസാനിപ്പിച്ചു 

അച്ചു ഉമ്മൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് 2023 

∙ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനു പരാതി കൊടുത്തിട്ടും കേസ് എങ്ങുമെത്തിയില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ വനിതാ കമ്മിഷനിൽ നിന്ന് അറിയിപ്പു വന്നു. പിന്നീടു നടപടി ഉണ്ടായില്ല. പൊലീസും അന്വേഷണവുമെല്ലാം സിപിഎമ്മിനു വേണ്ടിയുള്ള സംവിധാനമായിട്ടാണ് ഉപയോഗിക്കുന്നതെന്ന് അച്ചു ഉമ്മൻ ആരോപിച്ചു. 

വ്യാജ വിഡിയോ: പരാതി നൽകാൻ കെ.കെ. രമ

വടകര ∙ തന്റെ പേരിൽ വ്യാജമായി തയാറാക്കിയ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നൽകുമെന്നു കെ.കെ.രമ എംഎൽഎ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞു എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. കെ.കെ.ശൈലജയെ മോശമായി ചിത്രീകരിച്ച് പ്രചരിക്കുന്ന വിഡിയോ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സൈബർ സംഘമാണ് ചെയ്യുന്നതെന്നും ‘ഞങ്ങൾ ടീച്ചർക്കൊപ്പമാണ്’ എന്നും മറ്റും പറഞ്ഞാണ് വിഡിയോ.

English Summary:

cyber attack against KK Shailaja was quickly investigated and arrested, Current situation of previous cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com