ADVERTISEMENT

മുംബൈ ∙ രാജ്യദ്രോഹ പ്രവർത്തനം ആരോപിച്ച് മലയാളി ഗവേഷക വിദ്യാർഥിയെ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) രണ്ടു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. വയനാട് സ്വദേശിയായ രാമദാസിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ടിസ്’ മുംബൈ ക്യാംപസിലെ പ്രോഗസീവ് സ്റ്റുഡന്റ്സ് ഫോറം (പിഎസ്എഫ്) മുൻ ജന. സെക്രട്ടറിയും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമാണ്. 

ജനുവരിയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ പാർലമെന്റ് മാർച്ച്, ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി കാണാൻ ആഹ്വാനം ചെയ്തുള്ള ഫെയ്സ്ബുക് പോസ്റ്റ് എന്നിവയാണു നടപടിക്കു കാരണമായി പറയുന്നത്. സസ്പെൻഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാമദാസ് പറഞ്ഞു. സ്ഥാപനത്തിന്റെ പേര് ചീത്തയാക്കിയെന്ന് ആരോപിച്ചാണ് അധികൃതർ ആദ്യം നോട്ടിസ് നൽകിയത്. ഇതു നിഷേധിച്ചും കേന്ദ്ര സർക്കാരിനെയാണു വിമർശിച്ചതെന്നു വിശദീകരിച്ചും മറുപടി നൽകിയിരുന്നു. 

English Summary:

Suspended malayali student in Tata Institute of Social Sciences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com