ADVERTISEMENT

കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായ എം.എം.വർഗീസ് ഇന്നലെയും ഹാജരായില്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണു ചോദ്യം ചെയ്യൽ ഒഴിവാക്കിയത്. തിരഞ്ഞെടുപ്പിനു ശേഷം 29നു ഹാജരാകാൻ വർഗീസിന് ഇ.ഡി വീണ്ടും നോട്ടിസ് നൽകി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വർഗീസ് പല തവണ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

English Summary:

Enforcement Directorate sent notice to MM Varghese on Karuvannur case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com