ADVERTISEMENT

കോഴിക്കോട് ∙ പീഡനത്തെ തുടർന്ന് മൊഴിയെടുത്ത ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്നു മുതൽ വീണ്ടും സമരം തുടങ്ങും. മെഡിക്കൽ കോളജ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിനു ഉത്തരമേഖല ഐജി 3 ദിവസത്തെ സമയം ചോദിച്ചിരുന്നു. 6 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് ഐജിയെ കണ്ടതിനു ശേഷം സമരത്തിന്റെ കാര്യം തീരുമാനിക്കുമെന്നും അതിജീവിത പറഞ്ഞു. 

മൊഴി ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ 18ന് കമ്മിഷണർ ഓഫിസിനു മുൻപിൽ തുടങ്ങിയ സമരം ഐജിയുടെ ഇടപെടലിനെ തുടർന്നാണ് ആറു ദിവസത്തിനു ശേഷം അവസാനിപ്പിച്ചത്. 

English Summary:

investigation report is not received, survivor will strike again from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com