ADVERTISEMENT

അമ്പലപ്പുഴ (ആലപ്പുഴ) ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെത്തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന യുവതി മരിച്ചു. സിപിഎം കരൂർ വടക്ക് ബ്രാ‍ഞ്ച് സെക്രട്ടറി പുറക്കാട് കരൂർ തൈവേലിക്കകം ജെ.അൻസറിന്റെ ഭാര്യ ഷിബിനയാണ് (31) മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കളും സിപിഎം പ്രവർത്തകരും രംഗത്തെത്തിയതോടെ ആശുപത്രി പരിസരത്ത് സംഘർഷം.

മാർച്ച് 20നാണു ഷിബിനയെ രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26ന് പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിനു തുടർചികിത്സ വേണ്ടി വന്നതിനാൽ ഷിബിനയും ആശുപത്രിയി‍ൽ തുടർന്നു. 30ന് ഷിബിനയ്ക്കു കലശലായ വയറു വേദനയും കാലുകൾക്കു നീരും വന്നതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.‍‍ തുടർന്ന്, ഡയാലിസിസ് നടത്തി. അസുഖം ഭേദമായതിനെ തുടർന്ന് ഈ മാസം 12ന് വാർഡിലേക്ക് മാറ്റി. 26ന് വാർഡിൽ നടക്കുന്നതിനിടെ കുഴഞ്ഞു വീണു. തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.45ന് മരിച്ചു.

പ്രസവത്തിനു മുൻപു തന്നെ ഷിബിനയ്ക്കു മൂത്രാശയ അണുബാധ ഉണ്ടായിരുന്നുവെന്നാണു മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ഈ അണുബാധ പിന്നീട് കരൾ, ശ്വാസകോശം, വൃക്കകൾ എന്നിവയെ ബാധിച്ചു. 26നും ഇന്നലെയും രോഗിക്ക് ഹൃദയാഘാതം ഉണ്ടായതായും അധികൃതർ പറഞ്ഞു. ചികിത്സിച്ച ഡോക്ടർമാരുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച ഉണ്ട‌ായെന്നും നരഹത്യയ്ക്കു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു ഭർത്താവു പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ പൊലീസ് അസാധാരണ മരണത്തിനു കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി 4 ഡോക്ടർമാർ അടങ്ങുന്ന സംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഷിബിനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പുറക്കാട് പഴയങ്ങാ‌ടി ജുമാ മസ്ജിദിൽ കബറട

English Summary:

Young woman dies after delivery due to infection in Alappuzha Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com