ADVERTISEMENT

തിരുവനന്തപുരം ∙ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ ജില്ലകൾക്കു പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ നാളെ വരെ ഓറഞ്ച് അലർട്ട് തുടരും. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില പാലക്കാട്ട് രേഖപ്പെടുത്തി (40.4). ഇന്നലെ ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്തു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. 

വൈദ്യുതി ഉപയോഗം കുതിക്കുന്നു; നാളെ യോഗം

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗവും വൈകുന്നേരത്തെ ലോഡും പുതിയ റെക്കോർഡുകളിലേക്ക് മുന്നേറുന്ന സാഹചര്യത്തിൽ ലോഡ്ഷെഡിങ് ഉൾപ്പെടെ നടപടികൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണു യോഗം. ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ തീരുമാനിച്ചാലും റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. അമിത ലോഡ് മൂലം സംസ്ഥാനത്ത് 11 കെവി ലൈനുകളിൽ വൈദ്യുതി നിലയ്ക്കുന്നത് വ്യാപകമായിട്ടുണ്ട്. വൈദ്യുതി മുടങ്ങിയാൽ 5 മിനിറ്റ് കഴിയാതെ വീണ്ടും ലൈൻ ഓൺ ചെയ്യാൻ സാധിക്കില്ല.

English Summary:

Heat wave likely in Alappuzha and Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com