ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമ ജില്ലയിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് രാജ്യത്തിന്റെ ആദരം. ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ച 40 ജവാന്മാരുടെ ശവമഞ്ചങ്ങൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരും പുഷ്പചക്രങ്ങൾ സമർപ്പിച്ചു.

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്,  വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ, നാവിക സേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ എന്നിവരും അന്തിമോപചാരമർപ്പിച്ചു.

വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com