ADVERTISEMENT

ശബരിമല∙ അയ്യപ്പന്മാരുടെ പുണ്യസ്നാനത്തിന് പമ്പാനദിയിൽ വെള്ളമെത്തിക്കാൻ ശബരിഗിരി പദ്ധതിയിലെ കുള്ളാർ ഡാം വെള്ളി (15), ശനി(16) ദിവസങ്ങളിൽ തുറന്നുവിടും. 25000 ഘനഅടി വീതം വെള്ളം തുറന്നുവിടാൻ ജില്ലാകലക്ടർ കെഎസ്ഇബിക്കു നിർദേശം നൽകി.

നദിയിൽ പാദം നനയാനുള്ള വെള്ളമേ ഉള്ളുവെന്നും അതിനാൽ 12 മുതൽ 17 വരെ 25000 ഘനഅടി വീതം വെള്ളം തുറന്നു വിടണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും വെള്ളം തുറന്നുവിട്ടില്ല. കുംഭമാസ പൂജ തുടങ്ങി 3 ദിവസവും നദിയിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തതുമൂലം തീർഥാടകർ കഷ്ടപ്പെട്ടു.

ഈ വിവരത്തില്‍ സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ എം. മനോജ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. പിതൃതർപ്പണത്തിനു ശേഷം സ്നാനം നടത്താൻ വെള്ളമില്ലാതെ അയ്യപ്പന്മാർ വിഷമിക്കുന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സ്പെഷൽ കമ്മിഷണർ കലക്ടറെ അറിയിച്ചു. അതിനു ശേഷമാണ് കുള്ളാർ ഡാം തുറന്നുവിടാൻ ഉത്തരവിട്ടത്. ഇതുമൂലം പമ്പാനദിയിൽ 3 മുതൽ 5 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com