ADVERTISEMENT

ചെങ്ങന്നൂർ∙ കാസർകോട് പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നതു നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സന്ദർശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താൽപര്യത്തോടു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെന്നു പി.കരുണാകരൻ എംപി പറഞ്ഞതു ശുദ്ധനുണയാണ്. സിപിഎം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതായി തന്നോടാരും പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പി.കരുണാകരന്‍ തെറ്റിദ്ധാരണ പരത്തുകയാണ്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം അപമാനിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു.

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അടക്കം താല്‍പര്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് സിപിഎം രാവിലെയാണ് വ്യക്തമാക്കിയത്. കൊലപാതകങ്ങളെ തുടര്‍ന്ന് സിപിഎം ഓഫിസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളില്‍ അഞ്ചുകോടിയുടെ നഷ്ടമുണ്ടായെന്ന് പി.കരുണാകരന്‍ എംപി അറിയിച്ചു.

അതിനിടെ, പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com