ADVERTISEMENT

കൊച്ചി∙ തിരുച്ചിറപ്പളളിയിൽ നിന്നു ചെന്നൈ എഗ്‌മൂർ വഴി എറണാകുളത്തേക്കു അവധിക്കാല സ്പെഷൽ (06026) ട്രെയിൻ. ഏപ്രിൽ 6 മുതൽ മേയ് 25 വരെയാണു പ്രതിവാര സ്പെഷൽ സർവീസ്. തിരുച്ചിറപ്പളളിയിൽ നിന്നു ഉച്ചയ്ക്കു 2.20ന് പുറപ്പെടുന്ന ട്രെയിൻ 7.45ന് ചെന്നൈ എഗ്‌മൂറിലും പിറ്റേദിവസം രാവിലെ 8.45ന് എറണാകുളത്തും എത്തും.

കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ.

തിരുവനന്തപുരം ചെന്നൈ അവധിക്കാല സ്പെഷൽ (06060) ഏപ്രിൽ 3 മുതൽ മേയ് 29 വരെ ബുധനാഴ്ചകളിൽ 3.45ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 9.45ന് ചെന്നൈയിലെത്തും. മടക്ക ട്രെയിൻ (06059) വ്യാഴാഴ്ചകളിൽ രാത്രി 7ന് ചെന്നൈ സെൻട്രലിൽ‍ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്ത് എത്തും.

കേരളത്തിലെ സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ‍, ആലുവ, തൃശൂർ, പാലക്കാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com