ADVERTISEMENT

ന്യൂ‍ഡൽഹി∙ കോണ്‍ഗ്രസ് മുഖപത്രം നാഷനല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ കെട്ടിടം ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കെട്ടിടം ഒഴിയണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടിസും അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ഡിവിഷന്‍ െബഞ്ചിന്‍റേതാണു നടപടി. എന്നാല്‍, കെട്ടിടം ഒഴിയുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കേന്ദ്രം നടപടി തുടങ്ങിയത്.

English Summary: Delhi HC dismisses National Herald publisher AJL's plea against eviction order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com