ADVERTISEMENT

തൊടുപുഴ ∙ കൊട്ടാക്കമ്പൂർ ഭൂമി കയ്യേറ്റ വിഷയത്തിൽ രേഖകൾ ഹാജരാക്കമെന്നാവശ്യപ്പെട്ട് ജോയ്സ് ജോർജ് എംപിക്ക് ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ് വീണ്ടും നോട്ടിസ് അയച്ചു. മാർച്ച് ഏഴിന് കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ആറാം തവണയാണ് ദേവികുളം സബ് കലക്ടർ ഭൂരേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് നോട്ടിസ് അയയ്ക്കുന്നത്.

പട്ടയത്തിലെ ക്രമക്കേടുകളും പട്ടയ പരിശോധന നടപടിയോടുള്ള നിസഹകരണവും ചൂണ്ടിക്കാട്ടിയാണ് ജോയ്സ് ജോർജ് എംപിയുടെയും ബന്ധുക്കളുടെയും പട്ടയം ദേവികുളം മുൻ സബ് കലക്ടർ വി.ആർ. പ്രേംകുമാർ റദ്ദാക്കിയത്. മുൻ സബ് കലക്ടർ വി. ശ്രീറാം, നേരത്തെ രണ്ട് തവണ എംപിക്കു നോട്ടിസ് അയച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com