ADVERTISEMENT

ന്യൂഡല്‍ഹി∙ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 11 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍നിന്ന് ഒഴിപ്പിക്കാണമെന്നു വിധിക്കു സുപ്രീംകോടതിയുടെ സ്‌റ്റേ. 11 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നായിരുന്നു വിധി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കണം. ആദിവാസികളുടെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം അറിയിക്കണം. ഇവര്‍ക്ക് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തതെന്താണെന്നും വ്യക്തമാക്കണം. വിഷയത്തില്‍ ഇടപെടാതെ സോളിസിറ്റര്‍ ജനറല്‍ ഉറങ്ങുകയാണോയെന്നും കോടതി ചോദിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജഡ്ജിമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ 894 കുടുംബങ്ങളെയാണ് വിധി പ്രതികൂലമായി ബാധിക്കുക. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവരെ ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. നിയമപ്രകാരമുള്ള പരിരക്ഷയ്ക്ക് കേരളത്തില്‍ 39,999 അപേക്ഷകളാണ് ആദിവാസികളില്‍നിന്നു ലഭിച്ചതെന്നും ഇതില്‍ 894 എണ്ണം തള്ളിക്കളഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തള്ളിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒഴിപ്പിക്കല്‍ നടപടിയുണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com