ADVERTISEMENT

ചെന്നൈ∙ കനത്ത സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുന്നതിൽ പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കയറ്റിയില്ല. ഇന്ത്യ – പാക്ക് സംഘർഷത്തിന് അയവു വരാത്തതിനെത്തുടർന്നു രാജ്യമെങ്ങും വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധിച്ച യാത്രക്കാരനെ വിമാനത്തിൽ കയറ്റാതിരുന്നത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽവച്ച് കൊച്ചിയിൽനിന്നു ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. രാത്രി 7.30ന് ആയിരുന്നു ഇത്.

പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യുവിനെയാണ് എയർലൈൻസ് വിമാനത്തിൽ കയറ്റാഞ്ഞത്. ‘ഞാനെന്താ ബാഗിൽ ബോംബുമായി നടക്കുകയാണോ’ എന്ന അലക്സിന്റെ പരാമർശമാണ് ഇൻഡിഗോ അധികൃതരുടെ നടപടിക്കു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിലെ സിഐഎസ്എഫ് പരിശോധന പൂർത്തിയാക്കിയതിനു പിന്നാലെ യാത്രക്കാരെയും അവരുടെ ബാഗുകളും അവസാനവട്ടം പരിശോധിക്കുന്ന സെക്കൻഡറി ലാഡർ പോയിന്റ് സെക്യൂരിറ്റി (എസ്എൽപിസി) എന്ന പരിശോധനയ്ക്കിടെയായിരുന്നു അലക്സിന്റെ പ്രതിഷേധം. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് ബോർഡിങ് പോയിന്റിനു സമീപം രണ്ടാമതും യാത്രക്കാരനെയും ബാഗും പരിശോധിക്കുന്ന സംവിധാനമാണിത്.

സംഭവത്തിനുപിന്നാലെ ക്വിക്ക് റെസ്പോൺസ് ടീമും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അലക്സിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി യാത്രക്കാരനെ പൊലീസിനു കൈമാറി.

English Summary: "Am I Carrying A Bomb In My Bag?": IndiGo Offloads Kerala Man For Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com