ADVERTISEMENT

ന്യൂഡല്‍ഹി∙ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്ന് അറിയാമെന്നും നാടുകടത്തണമെന്ന അപേക്ഷയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണത്തിനു കാത്തിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍.

നീരവിനെ ഇന്ത്യക്കു വിട്ടു നല്‍കണമെന്ന് കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ വെട്ടിപ്പു നടത്തിയ കേസില്‍ നീരവിനൊപ്പം അമ്മാവന്‍ മെഹുല്‍ ചോക്‌സിയെയും വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

നീരവ് ലണ്ടനിലാണെന്ന് അറിയാമെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയതു കൊണ്ട് മാത്രം പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നീരവ് ലണ്ടനിലുണ്ടെന്നും ബെനാമി പേരില്‍ അവിടെ വജ്രവ്യാപാരം നടത്തുകയാണെന്നും ദ് ടെലഗ്രാഫ് പത്രമാണ് വിഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളോട് നീരവ് പ്രതികരിച്ചില്ല. നീരവിനെ വിട്ടുകിട്ടണമെന്ന ആവശ്യം ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് തുടര്‍നടപടികള്‍ക്കായി വെസ്റ്റ്മിനസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അയച്ചു നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു.

English Summary : "Waiting For UK To Respond", Says Centre After Nirav Modi Seen In London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com