ADVERTISEMENT

ന്യൂഡൽഹി∙ ലോക്പാല്‍ പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും. ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി തിര‍ഞ്ഞെടുത്തെന്നാണു സൂചന. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണു വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കർ, ഒരു അഭിഭാഷകൻ എന്നിവർ ഉൾപ്പെട്ട സമിതി െവള്ളിയാഴ്ച തന്നെ പിനാകി ചന്ദ്ര ഘോഷിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിരുന്നു എന്നാണ് അറിയുന്നത്.

ലോക്പാൽ സെര്‍ച്ച് കമ്മിറ്റിയിലെ ഏറ്റവും മുൻപന്തിയിലുള്ള പേരുകളിലൊന്നായിരുന്നു ഘോഷിന്റേത്. 2017 മേയിലാണ് ജസ്റ്റിസ് ഘോഷ് സുപ്രീം കോടതിയിൽനിന്നു വിരമിച്ചത്. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമാണ്.

English Summary: Former SC Judge PC Ghose Likely to Be India's First Lokpal, Official Announcement Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com