ADVERTISEMENT

കൊച്ചി∙ സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് മൽസരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യഹർജി ഹൈക്കോടതി തള്ളി. ഹർജി ദുരുദ്ദേശപരമെന്ന് നിരീക്ഷിച്ച കോടതി സിറ്റിങ് എംഎൽഎമാർക്ക് പാർലമെന്റിലേക്ക് മൽസരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

എംഎൽഎമാർ ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിന് വീണ്ടും വലിയ തുക ചെലവാക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജിവയ്ക്കുന്ന എംഎൽഎമാർ വഹിക്കണമെന്ന് ഉത്തരവിടണം എന്നാണു ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

അതേസമയം, സിറ്റിങ് എംഎൽഎ മരിച്ചാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ പണം ആരിൽ നിന്ന് ഈടാക്കുമെന്നു ചോദിച്ച കോടതി അവിശ്വാസപ്രമേയത്തിലൂടെ സർക്കാർ താഴെ വീണാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ചെലവ് അവിശ്വാസം കൊണ്ടുവന്നവർ വഹിക്കണോ എന്നും ചോദിച്ചു.

എംഎൽഎമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ അത്തരം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാതിരിക്കാമല്ലോയെന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com