ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കെല്ലര്‍ മേഖലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു സുരക്ഷാസേന ഈ പ്രദേശം വളഞ്ഞു.  സിആര്‍പിഎഫ്, ആര്‍മി, പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചത്.

സൈന്യം വധിച്ച തീവ്രവാദികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തെരച്ചിൽ ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഷോപിയാനിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നത്. 

കഴിഞ്ഞ വെളളിയാഴ്ച ഷോപിയാനിലും ബന്ദിപോർ മേഖലയിലും മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ബന്ദിപ്പോറിൽ ഭീകരർ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും  ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

സോപാറിൽ സിആർപിഎഫ് ജവാൻമാർക്കു നേരെ ഭീകരർ കഴിഞ്ഞ ആഴ്ച ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. രണ്ടു തവണയായി നടന്ന ആക്രമണത്തിൽ ഒരു സൈനികനും രണ്ടു പൊലീസുകാർക്കും പരുക്കേറ്റിരുന്നു. 

English Summary :3 Terrorists Killed In Encounter In Jammu And Kashmir's Shopian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com