ADVERTISEMENT

കോലഞ്ചേരി ∙ അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോഗതിയില്ലെന്ന് ഡോക്ടർ അറിയിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കൊടുക്കുന്നുണ്ട്.

കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം വീണ്ടെടുക്കാനായിട്ടില്ല. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. കുട്ടിയുടെ നില അതീവദൗർഭാഗ്യകരമായ സാഹചര്യത്തിലാണ്. യന്ത്രസഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. മരുന്നുകളോട് കുട്ടി ഇപ്പോൾ പ്രതികരിക്കുന്നില്ലന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

English Summary: Seven Year old who beaten up by mothers friend remains critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com