ADVERTISEMENT

ലണ്ടൻ ∙ ചക്കയോടു മലയാളികൾക്കുള്ള ഇഷ്ടകൂടുതൽ പ്രശസ്തമാണ്. കഴിഞ്ഞ വർഷം മുതൽ കേരളത്തിന്‍റെ ഔദ്യോഗിക ഫലം കൂടിയാണു ചക്ക. കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവർഷം  ഉപയോഗിക്കുന്നതും വിൽക്കുന്നതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചക്ക സുലഭമായി ഉപയോഗിക്കുന്നുണ്ട്.  എന്നാൽ ബ്രിട്ടിഷ് പത്രം ‘ദ് ഗാർഡിയൻ’ ചക്കയെ  പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന  നിലയിലാണ് അവതരിപ്പിക്കുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീർഷകത്തിലാണു ലേഖനം. 

മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം. ‘ദ് ഗാര്‍ഡിയന്‍’ ലേഖനത്തിന്റെ വിവരണം ചക്കപ്രേമികളെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു.

ലേഖനം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി മലയാളികള്‍ അമര്‍ഷം പ്രകടിപ്പിച്ചു ‘ദ് ഗാർഡിയ’നെതിരെ  രംഗത്തെത്തി. ചക്ക കറി മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചു നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയനു മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമർശനം ഭക്ഷ്യ വംശീയതയാണെന്ന അഭിപ്രായവും ഉയർന്നു. 

ചക്ക കേരളത്തിനു മാത്രം പ്രിയപ്പെട്ടതല്ലെന്നും ശ്രീലങ്കയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ Jackfruit campaign in Sri Lanka (1918) എന്ന പുസ്തകം വായിക്കാന്‍ ഡി സില്‍വ എന്നയാൾ  നിര്‍ദ്ദേശിക്കുന്നു. ചക്ക ഒരു നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ പ്രിയപ്പെട്ട വിഭവമാണെന്നും ഡി സില്‍വ പറയുന്നു.

English Summary;"Spectacularly Ugly", "Pest-Plant": British Daily's Article On Jackfruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com