ADVERTISEMENT

കണ്ണൂർ∙ പി.കെ.കുഞ്ഞാലിക്കുട്ടി സമുന്നതനായ നേതാവാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കുഞ്ഞാലിക്കുട്ടിയെ വിലയിടിച്ചു കണ്ട് എ. വിജയരാഘവന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യരുതെന്നും എസ്ആർപി കൂട്ടിച്ചേർത്തു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശമാണ് പ്രതികരണത്തിനുപിന്നിൽ.

അതേസമയം, വിജയരാഘവന്‍ ഉദ്ദേശിക്കാത്ത കാര്യമാണ് അദ്ദേഹത്തിന്റെ വായില്‍ തിരുകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കല്‍പറ്റയിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വിമര്‍ശനമാണ് വിജയരാഘവന്‍ ഉന്നയിച്ചത്. നേരത്തെ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ അങ്ങോട്ട് ചെന്നാണു കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ലീഗ് നേതാക്കളെ പോയി കാണേണ്ട അവസ്ഥയിലായി എന്നു സൂചിപ്പിക്കുകയാണു വിജയരാഘവന്‍ ചെയ്തതെന്നും കോടിയേരി പറ‍ഞ്ഞു.

രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പേരിൽ കേസെടുക്കാൻ സർക്കാർ തയാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ആവശ്യപ്പെട്ടു. തരംതാണ പ്രയോഗമാണു വിജയരാഘവന്റേത്. ഒരു സ്ഥാനാർഥി ആരെയൊക്കെ കാണാൻ പോകണമെന്നു വിജയരാഘവനല്ല തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com