ADVERTISEMENT

ഇറ്റാനഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു റാലിക്കു തൊട്ടുമുമ്പു വോട്ടർമാർക്കു പണം നൽകാൻ ബിജെപി നടത്തിയ നീക്കത്തിന്റെ വിഡിയോ പുറത്തുവിട്ടു കോൺഗ്രസ്. അരുണാചൽ പ്ര‌ദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ അകമ്പടി വാഹനത്തിൽ നിന്ന് 1.8 കോടി രൂപയാണ് പിടിച്ചെടുത്തത്. മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും അട‌ക്കം അറിഞ്ഞുള്ള നീക്കമായിരുന്നു ഇതെന്നും കോൺഗ്രസ് ആരോപിച്ചു.

പ്ര‌ധാനമന്ത്രിയുടെ റാലി അരുണാചലിൽ നടക്കുന്ന സമയംതന്നെ പാർട്ടി ആസ്ഥാനത്തു പത്രസമ്മേളനം വിളിച്ചായിരുന്നു കോൺഗ്രസ്, പണം പിടിച്ചെടുക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടത്. മോദിയുടെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനും വോട്ടുറപ്പാക്കുന്നതിനുമ‌ുള്ള പണമാണിതെന്നും ഇതിന്റെ സ്രോതസ് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കാവൽക്കാരനും ചുറ്റുമുള്ളവരും കള്ളന്മാരാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയുടെ ആരോപണം.

English Summary: Congress alleged that the police seized Rs 1.8 crore after raiding Chief Minister Pema Khandu’s convoy
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com