ADVERTISEMENT

പസിഘട്ട് (അരുണാചൽ പ്രദേശ്)∙ കോൺഗ്രസിന്റെ പ്രകടനപത്രിക മുഴുവൻ നുണകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതൊരു പ്രകടനപത്രികയല്ല, കാപട്യം നിറഞ്ഞ രേഖയാണ്, അരുണാചൽ പ്രദേശിലെ പസിഘട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണു കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്.

‘ഈ ആളുകൾക്കിത് എന്തുപറ്റി?’ ഗാന്ധി കുടുംബാംഗങ്ങളുടെ പേരെടുത്തു പറയാതെ മോദി ചോദിച്ചു. ‘ഒരു വശത്ത് രാജ്യത്തെ സംരക്ഷിക്കാൻ ഈ ചൗക്കിദാർ നിൽക്കുന്നു. മറുവശത്ത് അധികാരമോഹികളായ കോൺഗ്രസുകാർ അത്രയും താഴ്ന്ന നിലവാരത്തിലെത്തി. കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണോ അതോ രാജ്യദ്രോഹികൾക്കൊപ്പമോ?.

കോൺഗ്രസ് സർക്കാരുകൾ വടക്കുകിഴക്കൻ മേഖലയെ പൂർണമായി അവഗണിച്ചിരുന്നു. ഇപ്പോൾ വിവിധ സ്കീമുകളിൽപ്പെടുത്തി വന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് സത്യവും നുണകളും തമ്മിലുള്ള മല്‍സരമാണ്. വാഗ്ദാനങ്ങൾ പാലിച്ചവരും വ്യാജ വാഗ്ദാനങ്ങൾ നൽകിയവരും തമ്മിലുള്ള മല്‍സരമാണ്. വിശ്വസിക്കാൻ കൊള്ളുന്നവരും അഴിമതിക്കാരും തമ്മിലുള്ള മല്‍സരമാണ്’ – മോദി കൂട്ടിച്ചേർത്തു.

English Summary: "Manifesto Of Lies, Hypocrisy": PM Modi About Congress Manifesto, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com