ADVERTISEMENT
ഹൈദരാബാദ്∙ തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ 2 സീരിയല്‍ നടിമാര്‍ മരിച്ചു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും തെലങ്കാന സ്വദേശികളാണ്. ജനപ്രിയ സീരിയലായ മുത്യാല മുഗ്ഗുവിലൂടെയാണു ഭാര്‍ഗവി പ്രശസ്തയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com