ADVERTISEMENT

കല്‍പറ്റ ∙ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 20ന് വയനാട്ടിലെത്തും. രാവിലെ  10ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10.30 ന് മാനന്തവാടിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും.

12.15ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. ഒന്നരയ്ക്ക് പുൽപള്ളിയിൽ കർഷക സംഗമം. മൂന്നിനു നിലമ്പൂരിലും  നാലിന് അരീക്കോടും പൊതുയോഗങ്ങളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഏപ്രിൽ 3ന് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. അന്ന് ഇരുവരും റോഡ് ഷോയും നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com