ADVERTISEMENT

വ്ലാഡിവോസ്റ്റോക്∙ കൊറിയൻ ഉപഭൂഖണ്ഡത്തിൽ യുഎസിന്റെ സ്വാധീനം വർധിച്ചുവരുന്നതിനിടെ ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്ന നിലപാടുമായി ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. റഷ്യയുടെ കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഉച്ചകോടിയിലാണ് ഇരുനേതാക്കന്മാരും തീരുമാനമെടുത്തത്. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസ് – ഉത്തര കൊറിയ ശീതയുദ്ധം പൂർണമായി അവസാനിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ കിം റഷ്യയുമായി അടുക്കുന്നത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്. യുഎസ് ഉപരോധങ്ങളെ റഷ്യയുടെ പിന്തുണയോടെ നേരിടാനാണു കിമ്മിന്റെ നീക്കം.

3 മണിക്കൂറോളം സമയമെടുത്താണ് ആദ്യഘട്ട ചർച്ച ഇരുവരും പൂർത്തിയാക്കിയത്. ആണവ നിരായുധീകരണത്തെക്കുറിച്ച് ഇരുനേതാക്കന്മാരും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. യുഎസുമായി വഷളായ ബന്ധം സാധാരണനിലയിലെത്തിക്കാൻ പുടിൻ സഹായം വാഗ്ദാനം ചെയ്തെന്നാണു വിവരം. കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെ കാലത്ത് സോവിയറ്റ് യൂണിയൻ നൽകിയ പിന്തുണ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചർച്ചകൾക്കു മുൻപ് ഇരുനേതാക്കൻമാരും പ്രസ്താവന നടത്തിയിരുന്നു.

English Summary: Vladimir Putin and Kim Jong-un pledge stronger ties in Vladivostok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com