ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഏതു സഖ്യമാണു രൂപീകരിച്ചതെന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്‍രിവാൾ. ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്യവെയാണ് അദ്ദേഹം രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. സഖ്യസാധ്യതകളുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷൻ വീണ്ടും യു ടേൺ എടുത്തുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിയെ തകർക്കുന്നതിന് നാല് സീറ്റ് വരെ വിട്ടുനൽകുന്നതിനു തയാറായിരുന്നു. എന്നാൽ കേജ്‍രിവാൾ കീഴ്മേൽ മറിഞ്ഞുവെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. അതേ സമയം രാഹുൽ ഗാന്ധിയാണ് പിന്നാക്കം പോയതെന്ന് കേജ്‍രിവാൾ ആരോപിച്ചു.

ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യം രൂപവത്കരിക്കുന്നതിനു സാധിക്കാതെ പോയതിന് രാഹുൽ ഗാന്ധിയെ കേജ്‍രിവാൾ കുറ്റപ്പെടുത്തി. നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഉത്തരവാദി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യത്തെത്തുടർന്നാണു ചർച്ചകൾ വഴിമുട്ടിയത്. ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും സ്ഥാനാർഥികളായി. ഡൽഹിയിൽ ആം ആദ്മി പാർട്ടി–കോൺഗ്രസ് സഖ്യസാധ്യത പൊളിച്ചത് കേജ്‍രിവാളാണെന്ന് കോൺഗ്രസ് നേതാവ് പി.സി.ചാക്കോയും ആരോപിച്ചു.

English Summary: Rahul Gandhi, which alliance formed on twitter?: Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com