ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചു പ്രതിശ്രുതവരൻ‌ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ ഇരിട്ടി ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയൻ(38) ,ബിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കണിച്ചുകുളങ്ങരയ്ക്കു സമീപമാണ് അപകടമുണ്ടായത്.

വാനിലെ മറ്റു യാത്രക്കാരായ എട്ട് പേർക്കും ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കുണ്ട്. പരുക്കേറ്റ 3 പേർ കുട്ടികളാണ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. 

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്ന വാനും, തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് ഇടിച്ചത്. ഇവര്‍ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്നെന്നാണു വിവരം. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്ന് രണ്ടായി പിളർന്നു. പരുക്കേറ്റവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com