ADVERTISEMENT

ന്യൂഡൽഹി ∙ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗസമിതി ഇവരുടെ മൊഴി രേഖപ്പെടുത്തി. രേഖകളും തെളിവുകളും യുവതി അന്വേഷണ സമിതിക്കു കൈമാറിയെന്നാണു വിവരം.

അതേസമയം, സുപ്രീംകോടതിയുടെ പരിപാവനത സംരക്ഷിക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നു പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി എ.കെ.പട്നായിക് പറഞ്ഞു. സുപ്രീംകോടതിയുടെ നിലനില്‍പ്പ് രാജ്യത്തിനും ഭരണഘടനയുടെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. കോടതിയുത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പട്നായിക് പ്രതികരിച്ചു. 

English Summary: Allegations against CJI: Ex-employee appears before in-house inquiry panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com