ADVERTISEMENT

തിരുവനന്തപുരം∙ കര്‍ണാടകയില്‍  രജിസ്റ്റര്‍ ചെയ്ത കല്ലടയുടെ ബസുകള്‍ റോഡ് നികുതിയിനത്തില്‍ സംസ്ഥാനത്തിനു നല്‍കാനുള്ളത് തൊണ്ണൂറ് ലക്ഷം രൂപ. നികുതി വര്‍ധനവിനെതിരെ കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി തള്ളിയതോടെ നികുതി അടയ്ക്കാൻ നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ കല്ലട ബസ് ഉടമ തയാറായില്ല.

കേരളത്തിലെ നിയമം പാലിച്ചേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണര്‍ സുധേഷ് കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്കു വരുന്ന ടൂറസ്റ്റ് ബസുകള്‍ക്കു മൂന്നു മാസത്തിലൊരിക്കലുള്ള റോഡ്നികുതി 2014ല്‍ വര്‍ധിപ്പിച്ചിരുന്നു. വര്‍ധന ചോദ്യം ചോദ്യം ചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീട് കേരളസര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല. 

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പതു ബസുകള്‍ സംസ്ഥാനത്തേക്കു സര്‍വീസ് നടത്തിയ ഇനത്തില്‍ 90,025,200 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നിയമം കര്‍ശനമായി നടപ്പാക്കുമെന്നു ട്രാൻസ്‌പോർട്ട് കമ്മിഷണര്‍ സുധേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു 

രണ്ടു വര്‍ഷത്തിനു ശേഷം  വര്‍ധിപ്പിച്ച നികുതി  നിരക്കു കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഏകീകരിച്ചെങ്കിലും  കല്ലട  ഉടമയുടെ  ഹര്‍ജി ഹൈക്കോടതി തള്ളിയതിനാല്‍ കുടിശിക പിരിച്ചെടുക്കണമെന്നാണ് എ.ജിയുടെ നിലപാട്. അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ വേഗപരിധി ലംഘിച്ചാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.  ചെക്ക് പോസ്റ്റുകളിലൂടെ കടന്ന വരുന്ന എല്ലാ അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട്  നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്‍കി. 

English Summary: Suresh Kallada Tours and Travels Tax Evasion Case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com