ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ അസനോളിൽ വോട്ടെടുപ്പിനിടെ സംഘർഷം. ബൂത്തുകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ വാഹനത്തിനുനേരെ ആക്രമണം. വാഹനത്തിന്റെ ചില്ലുകൾ തൃണമൂൽ പ്രവർത്തകർ തകർത്തു. ഇവിടെ പൊലീസ് ലാത്തിവീശി. ബംഗാളില്‍ പല ബൂത്തുകളും കയ്യേറുന്നതായും സംഘർഷമുണ്ടാകുന്നതായും ബാബുൽ സുപ്രിയോ ആരോപിച്ചു. കേന്ദ്രസേനയെ ഇവിടങ്ങളിൽ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും സിപിഐ യുവനേതാവ് കനയ്യ കുമാറും അടക്കം ലോക്സഭാ തിരഞ്ഞെടുപ്പിലെ 4–ാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. 3 ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ജമ്മു കശ്മീരിൽ അനന്ത്നാഗ് മണ്ഡലത്തിലെ ഏതാനും ബൂത്തുകളിലും ഇന്നു പോളിങ് നടക്കും. മേയ് 6 നാണ് 5–ാം ഘട്ട വോട്ടെടുപ്പ്. 12നും 19നുമായി ആറും ഏഴും ഘട്ടങ്ങളും നടക്കുന്നതോടെ വോട്ടെടുപ്പു പൂർത്തിയാവും. ഈ മണ്ഡലങ്ങളിൽ 2014 ൽ 56 എണ്ണവും ബിജെപി നേടിയതാണ്. കോൺഗ്രസിനു ലഭിച്ചത് 2 സീറ്റ് മാത്രം. മറ്റു കക്ഷികൾ: തൃണമൂൽ (6), ബിജെഡി (6).

English Summary: 4th Phase lok sabha election polling started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com